ബംഗാളിലും അസമിലും മുന്നണികൾ തമ്മിൽ പോര് ശക്തം

ബംഗാളിലും അസമിലും ആദ്യ ഘട്ട പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ തമ്മിൽ പോര് ശക്തം. ഇടത് മുന്നണി തിരിച്ചു വരവിന്റെ പാതയിൽ ആവേശകരായ പ്രചാരണമാണ് നടത്തുന്നത്. അത്ര സമയം സ്ഥാനാർഥികളെ ചൊല്ലിയുള്ള ആഭ്യന്തര കലഹം ബിജെപിക്ക് തലവേദനയായി തുടരുന്നു. ബംഗാളില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബിജെപി പ്രകടന പത്രിക പുറത്തിറക്കും

ബംഗാളിലും അസമിലും ആദ്യ ഘട്ട പ്രചാരണത്തിന്  അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ.തിരിച്ചുവരവിന്റെ പാതയിലുള്ള ഇടത് പക്ഷം ആവേശകരമായ പ്രചാരണമാണ് നടത്തുന്നത്. നിരവധി ചെറുപ്പക്കാർ സ്ഥാനാർത്ഥികളായതും പ്രചാരണത്തിന് ശക്തി പകരുന്നുണ്ട്. അതേസമയം, ബിജെപിയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കാൻ മോദി ഇടപെട്ടിട്ടും കഴിയാത്തത് ബിജെപിക്ക് വലിയ തലവേദനയാകുന്നു.

അതിനിടയിൽ ബംഗാളില് ബിജെപി – ത്രിണമൂല്‍ കോണ്‍ഗ്രസ് വാക്ക്പോര് ശക്തമാണ്.
ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബിജെപി പ്രകടന പത്രിക പ്രകാശനം ചെയ്യും.
സ്ത്രീകള്ക്കും പിന്നോക്ക വിഭാഗക്കാർക്കും മത്സ്യതൊഴിലാളികള്‍ക്കും പ്രാധാന്യം നല്കിയാകും വാഗ്ദാനങ്ങള്‍. കേന്ദ്ര പദ്ധതികള്‍ക്ക് തടസം നിലക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിയാണെന്ന ആരോപണവും ബിജെപി ആവർത്തിക്കും.

ഇതിനിടെ പരിക്കേറ്റ കാലുമായി കഴിയുന്നത്ര ദൂരം സഞ്ചരിച്ച് മമത ബാനർജിയും പ്രചാരണത്തില് സജീവമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി ഉയർത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയാണ് മമതയുടെ പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News