ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ല ;പി സി ചാക്കോ

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ലെന്ന് പി സി ചാക്കോ. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയും ഇടതുപക്ഷത്തിന് ശത്രുവാകരുതെന്ന് താനാഗ്രഹിച്ചു പി സി ചാക്കോ വ്യക്തമാക്കി. കൈരളി ന്യൂസ് പ്രത്യേക പരിപാടിയായ പത്ത് ; 10 ലാണ് പി സി ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തെ കണ്ടു ഞാന്‍ പറഞ്ഞു. അങ്ങ് കേരളത്തില്‍ നിന്നും മത്സരിക്കുന്നു എന്ന് കേട്ടു അത് ശരിയാണോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു എനിക്ക് അങ്ങനെ ഒരു ആലോചനയുണ്ട്. ഞാന്‍ കൈകൂപ്പിക്കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു അങ്ങ് കേരളത്തില്‍നിന്ന് മത്സരിക്കരുത്.

അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു നാളെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ട ഒരാളാണ്. അങ്ങനെ ഇടതുപക്ഷത്തിന് ഒരു ശത്രു വാങ്ങാന്‍ പാടില്ല. അങ്ങ് ഇന്ത്യയിലെ ബിജെപിക്ക് എതിരായ സമരമുഖത്തെ പോരാളി ആയിട്ടാണ് നില്‍ക്കേണ്ടത്. അങ്ങ് ഉത്തര്‍പ്രദേശില്‍ മത്സരിച്ചാലും ബിജെപിയോട് ആണ് ഫൈറ്റ് ചെയ്യുന്നത്. അമേഠിയില്‍ അങ്ങയുടെ ശത്രു ബിജെപിയാണ്. പി സി ചാക്കോ പറഞ്ഞു.

പി സി ചാക്കോയുടെ വാക്കുകള്‍..

രാഹുല്‍ ഗാന്ധിക്ക് എന്നോട് നീരസം ഉണ്ടാവാം. ഒരുപക്ഷേ എന്റെ അഭിപ്രായത്തെക്കാള്‍ പ്രധാനമായ അഭിപ്രായം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ശ്രീ എകെ ആന്റണിയുടെയുമൊക്കെ അഭിപ്രായങ്ങള്‍ക്കാകാം മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ ഇടപെടല്‍ ആവശ്യം ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ആ ഇടപെടല്‍ ഉണ്ടായില്ല. നിങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തോ.

അവസാനം സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി വന്ന അവസരത്തില്‍,സോണിയ ഗാന്ധി തന്നെ മുതിര്‍ന്ന നേതാക്കളോട് ചോദിച്ചു, അന്നു ഞാന്‍ രാജിവച്ചിരുന്നു, എന്റെ രാജി പത്രത്തില്‍ വന്ന ദിവസമാണ്, എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന്. ആഭ്യന്തരമായ ചര്‍ച്ചകളില്ലാതെ വ്യക്തിഗതമായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു പാര്‍ട്ടിയുടെ താല്പര്യം ബലികഴിക്കുന്നു എന്ന് കണ്ടപ്പോള്‍ പിന്നെ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

ശ്രീ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തെ കണ്ടു ഞാന്‍ പറഞ്ഞു. അങ്ങ് കേരളത്തില്‍ നിന്നും മത്സരിക്കുന്നു എന്ന് കേട്ടു അത് ശരിയാണോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു എനിക്ക് അങ്ങനെ ഒരു ആലോചനയുണ്ട്. ഞാന്‍ കൈകൂപ്പിക്കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു അങ്ങ് കേരളത്തില്‍നിന്ന് മത്സരിക്കരുത്.

അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു നാളെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ട ഒരാളാണ്. അങ്ങനെ ഇടതുപക്ഷത്തിന് ഒരു ശത്രു വാങ്ങാന്‍ പാടില്ല.
അങ്ങ് ഇന്ത്യയിലെ ബിജെപിക്ക് എതിരായ സമരമുഖത്തെ പോരാളി ആയിട്ടാണ് നില്‍ക്കേണ്ടത്. അങ്ങ് ഉത്തര്‍പ്രദേശില്‍ മത്സരിച്ചാലും ബിജെപിയോട് ആണ് ഫൈറ്റ് ചെയ്യുന്നത്. അമേഠിയില്‍ അങ്ങയുടെ ശത്രു ബിജെപിയാണ്.

അപ്പോള്‍, അദ്ദേഹം എന്നോട് പറഞ്ഞു എനിക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു സീറ്റില്‍ മത്സരിക്കണമെന്ന്. അങ്ങനെയാണെങ്കില്‍ അങ്ങേയ്ക്ക് ഏറ്റവും നല്ലത് കര്‍ണാടകയില്‍നിന്ന് മത്സരിക്കുകയാണ്. മത്സരിച്ചാല്‍ അവിടെ മുഖ്യശത്രു ബിജെപിയാണ്. കേരളത്തില്‍ അത് ഇടതുപക്ഷമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ വഴക്കും ഉണ്ടാകുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ശത്രുക്കളെ പോലെ പെരുമാറുന്നു. പക്ഷേ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി മുതല്‍ രാജീവ് ഗാന്ധി മുതല്‍ അവരാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയും ഇടതുപക്ഷത്തിന് ശത്രുവാകരുതെന്ന് ഞാനാഗ്രഹിച്ചു.

എന്നാല്‍, അദ്ദേഹത്തിന്റെ പ്രതികരണം അത്ര അനുകൂലമായിരുന്നില്ല. ഞാന്‍ ആന്റണിയോടുള്ള എന്റെ സ്വാതന്ത്ര്യം വെച്ച് പറഞ്ഞു. ആന്റണിക്ക് കേരളത്തിന്റെ രാഷ്ട്രീയം അറിയാമല്ലോ. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിന് ഒരു ശത്രുവായി മുദ്രകുത്തപ്പെടാന്‍ പാടുണ്ടോ. എന്ന് പറഞ്ഞപ്പോള്‍ ആന്റണി പറഞ്ഞു, ചാക്കോ പറയുന്നതില്‍ കാര്യമുണ്ട്. പക്ഷേ അങ്ങനെ ഒരു തീരുമാനം എടുത്തു പോയി. എന്നു പറഞ്ഞു.

ഞാന്‍ പറയുന്ന രാഷ്ട്രീയം മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയും. ആന്റണിക്ക് കഴിയും. അവരൊക്കെ ആ കാര്യത്തില്‍ അദ്ദേഹത്തെ ഉപദേശിക്കും എന്ന് ഞാന്‍ കരുതി. ഒരുപക്ഷേ എന്റെ ഈ തുറന്ന അഭിപ്രായമോ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടോ അദ്ദേഹത്തിന് അതൃപ്തികരമായിട്ടുണ്ടാകാം. ആ ഒരു അതൃപ്തി അദ്ദേഹം മനസ്സില്‍ വച്ചിട്ടുണ്ടോ. പിന്നീട് അതില്‍ വ്യക്തത വരുത്താന്‍ അവസരം ഉണ്ടായിട്ടില്ല.
എന്റെ ശ്രമം പരാജയപ്പെട്ടു എന്ന് കണ്ടപ്പോള്‍ ഞാന്‍ പിന്‍വാങ്ങുക മാത്രം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News