കലാവിരുന്നൊരുക്കി കളമശ്ശേരി സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥ

കളമശ്ശേരി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാജാഥ പര്യടനം തുടങ്ങി.ലഘു നാടകങ്ങള്‍,നാടന്‍പാട്ട് ചാക്യാര്‍കൂത്ത് തുടങ്ങി വിവിധ കലാവിരുന്നുകളോടെയാണ് ജാഥയുടെ പര്യടനം.

സമകാലീന സംഭവവികാസങ്ങള്‍ സരസമായ ഭാഷയിലൂടെ അവതരിപ്പിക്കപ്പെടുന്ന ലഘുനാടകങ്ങള്‍,ആക്ഷേപഹാസ്യപ്രധാനമായ ചാക്യാര്‍കൂത്ത്,ആവേശം പകരുന്ന നാടന്‍പാട്ടുകള്‍ ഇവയൊക്കെയാണ് കളമശ്ശേരിയിലെ കലാജാഥയെ ശ്രദ്ധേയമാക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമപദ്ധതികളെല്ലാം ഈ കലാപ്രകടനങ്ങള്‍ക്ക് മുഖ്യവിഷയമാണ്.

45 മിനിറ്റ് നീളുന്ന കലാപ്രകടനത്തില്‍ 18 കലാകാരന്‍മാരാണ് അണിനിരക്കുന്നത്.കളമശ്ശേരി മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ചിരിക്കുന്ന കലാജാഥ വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News