സ്വര്‍ണക്കടത്ത്‌കേസില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള കേന്ദ്ര പദ്ധതി പാളിയതോടെ പുതിയ നീക്കവുമായി ബിജെപി

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതില്‍ പ്രതിരോധമുയര്‍ത്തി കേന്ദ്രം. സ്വര്‍ണക്കടത്ത്‌കേസില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതി പാളിയതോടെയാണ് പുതിയ നീക്കവുമായി ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്. കുറ്റബോധമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് വി മുരളീധരന്റെ പ്രസ്താവന.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കുടുക്കാന്‍ പതിനെട്ടടവും പയറ്റിയെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അതിന് കഴിഞ്ഞില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ബി ജെ പിക്കും അത് തിരിച്ചടിയാവുകയും ചെയ്തു.വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത് വലിയ തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാരിനുണ്ടാക്കിയത്.അത് മനസിലാക്കിയ ബി ജെ പി വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.

ജനങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞെന്ന് മനസിലാക്കി ഇപ്പോള്‍ പുതിയ പദ്ധതികള്‍ ഉണ്ടാക്കി തടി തപ്പാന്‍ ശ്രമിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി ജെപി. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ്സെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം കൊണ്ടാണെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവന.

അടി തെറ്റിയിട്ടും നുണ പ്രചരണത്തിലൂടെ പിടിച്ച് നില്‍ക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്ന് മുരളീധരന്റെ പ്രസ്താവനയിലൂടെ തന്നെ വ്യക്തമാകും. ഇനി പുതിയ തന്ത്രങ്ങള്‍ പയറ്റി സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും കഥകള്‍ ഉണ്ടാക്കി ബീജെപി രംഗത്തുവരുമെന്നുറപ്പാണ്. എന്നാല്‍ എത് നുണപ്രചരണത്തേയും ചെറുത്തു നില്‍ക്കാനുള്ള കരുത്ത് ഇടതുപക്ഷം ആ സമയത്ത് ആര്‍ജിച്ചിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News