ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിൽ പ്രതിരോധമുയർത്തി കേന്ദ്രം

ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിൽ പ്രതിരോധമുയർത്തി കേന്ദ്രം. സ്വർണക്കടത്ത്കേസിൽ മുഖ്യമന്ത്രിയുൾപ്പടെയുള്ളവരെ പ്രതിചേർക്കാനുള്ള കേന്ദ്രത്തിന്‍റെ പദ്ധതി പാളിയതോടെയാണ് പുതിയ നീക്കവുമായി ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്.

കുറ്റബോധമാണ് എൻഫോ‍ഴ്സ്മെന്‍റ് ഡയറക്ടേറ്റിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് വി മുരളീധരന്‍റെ പ്രസ്താവന. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കുടുക്കാൻ പതിനെട്ടടവും പയറ്റിയെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അതിന് ക‍ഴിഞ്ഞില്ല.

മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥർക്കും ബി ജെ പിക്കും അത് തിരിച്ചടിയാവുകയും ചെയ്തു.വ്യാജ മൊ‍ഴി നൽകാൻ പ്രേരിപ്പിച്ചതിന് എൻഫോ‍ഴ്സ്മെന്‍റ് ഡയറക്ടേറ്റ് ഉദ്യോദസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത് വലിയ തിരിച്ചടിയാണ് കേന്ദ്രസർക്കാരിനുണ്ടാക്കിയത്.അത് മനസിലാക്കിയ ബി ജെ പി വലിയ പ്രതിരോധത്തിലായിരിക്കയാണ്.

ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞെന്ന മനസിലാക്കി ഇപ്പോൾ പുതിയ പദ്ധതികൾ ഉണ്ടാക്കി തടി തപ്പാൻ ശ്രമിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി ജെപി. കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെതിരെ കേസ്സെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം കൊണ്ടാണെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ പ്രസ്താവന.

അടി തെറ്റിയിട്ടും നുണ പ്രചരണത്തിലൂടെ പിടിച്ച് നിൽക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്ന് മുരളീധരന്‍റെ പ്രസ്താവനയിലൂടെ തന്നെ വ്യക്തമാകും.

ഇനി പുതിയ തന്ത്രങ്ങൾ പയറ്റി സംസ്ഥാന സർക്കാരിനെതിരെ വീണ്ടും കഥകൾ ഉണ്ടാക്കി ബീജെപി രംഗത്തുവരുമെന്ന്ുറപ്പാണ്.എന്നാൽ എത് നുണപ്രചരണത്തേയും ചെറുത്തു നിൽക്കാനുള്ള കരുത്ത് ഇടതുപക്ഷം ആ സമയത്ത് ആർജിച്ചിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here