ബാര്‍ കോഴക്കേസില്‍ തനിക്ക് ക്ലീന്‍ ചിറ്റ് കിട്ടിയില്ല; കെ ബാബു

ബാര്‍ കോഴക്കേസില്‍ തനിക്ക് ക്ലീന്‍ ചിറ്റ് കിട്ടിയെന്നത് തെറ്റാണെന്ന് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. ഇത് തെറ്റാണെന്ന് കാണിച്ച് ബാബു തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചു. അതേസമയം വോട്ടര്‍മാര്‍ക്കിടയിലും ഇത് യുഡിഎഫ് പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് അന്വേഷിച്ച ബാര്‍കോഴ കേസും അനധികൃത സ്വത്തുസമ്പാദന കേസും തനിക്കെതിരെ നിലനില്‍ക്കുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കെ ബാബുവിന് ബാര്‍കോഴ കേസില്‍ ക്ലീന്‍ചിറ്റ് എന്ന വാര്‍ത്ത അദ്ദേഹം സ്ഥാനാര്‍ഥിയാകുന്നതിനുമുമ്പ് വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലും പഴയത് പുതുക്കിനല്‍കിയതിലും നൂറുകോടിയുടെ കോഴ ഇടപാട് നടന്നുവെന്നാണ് കേസ്.

2018 മാര്‍ച്ച് 23നാണ് കുറ്റം ചുമത്തിയത്. ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്ത കാര്യവും സത്യവാങ്മൂലത്തില്‍ പറയുന്നു. 12 കേസില്‍ ഒന്ന് ബാര്‍കോഴ കേസും മറ്റൊന്ന് അനധികൃത സ്വത്തുസമ്പാദന കേസുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

അഴിമതിനിരോധന നിയമത്തിലെ s13(2), r/w 13(1)d വകുപ്പുകൾ പ്രകാരമുള്ള കേസില്‍ ചാര്‍ജ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വത്തുസമ്പാദന കേസ് നിലനില്‍ക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News