ജപ്പാനെ നടുക്കി ശക്തമായ ഭൂചലനം. ജപ്പാന്റെ വടക്ക് കിഴക്കന്‍ തീരത്താണ് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരിക്കുന്നത്. ടോക്കിയോയില്‍ ഇന്നലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മേഖലയിലെ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഭൂചലനം ആ പ്രദേശത്തെ ഭീതിയിലാക്കിയിരിക്കുകയാണ്. അതേസമയം പ്രദേശത്ത് ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെത്തുടര്‍ന്ന് ഒരു മീറ്ററോളം ഉയരത്തില്‍ സുനാമിത്തിരകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്തില്‍ സുനാമി ഉണ്ടാക്കിയേക്കാവുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Get real time update about this post categories directly on your device, subscribe now.