പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച യുവാവാണ് പോലീസിന്റെ പിടിയിലായത്.

കണ്ണമാലി പുത്തന്‍തോട് മണിയാംപൊഴി വീട്ടില്‍ അശ്വിന്‍ എന്ന ബെന്‍സിന്‍ സേവ്യറിനെതിരെയാണ് (23)പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. യുവാവിനെ പള്ളുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്്.

പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും സി.ഐ സുമേഷ് സുധാകരന്‍ അറിയിച്ചു. കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News