ലേലു അല്ലു… ലേലു അല്ലു… ലേലു അല്ലു; കീറിയ ജീന്‍സ് പരാമര്‍ശം; ഒടുവില്‍ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

കീറിയ ജീന്‍സ് ധരിക്കുന്നവരെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്. സ്ത്രീകള്‍ കാല്‍മുട്ട് കീറിയ ജീന്‍സിടുന്നതിനെ റാവത്ത് വിമര്‍ശിച്ചിരുന്നു.

ഇത്തരം ജീന്‍സ് ധരിക്കുന്നത് നല്ല മാതൃകയല്ലെന്നും മൂല്യങ്ങളില്ലാത്ത യുവതലമുറ വിചിത്രമായ ഫാഷന് പിന്നാലെ പോകുന്നുവെന്നും സ്ത്രീകളും ഇത് പിന്തുടരുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. വസ്ത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നു.

കാല്‍മുട്ട് കീറിയ ജീന്‍സ് ധരിക്കുന്നത് വഴി കുട്ടികള്‍ക്ക് പകരുന്നത് നല്ല മാതൃകയല്ലെന്നും റാവത്ത് പറഞ്ഞു.റാവത്ത് സ്ത്രീകളോട് മാപ്പുപറയണമെന്നും വിമര്‍ശനമുണ്ടായിരുന്നു

കഴിഞ്ഞ ദിവസം വിമാനത്തില്‍ തന്റെ സീറ്റിനടുത്തിരുന്ന സ്ത്രീ കാല്‍മുട്ട് കീറിയ ജീന്‍സാണ് ധരിച്ചിരുന്നത്. സര്‍ക്കാര്‍ ഇതര സംഘടനയുടെ നേതൃത്വത്തിലുള്ള അവര്‍ കുട്ടികള്‍ക്കൊപ്പമാണ് യാത്ര ചെയ്തത്. ഇതിനെ തുടര്‍ന്നാണ് റാവത്ത് കീറിയ ജീന്‍സിനെ കുറിച്ച് വിമര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News