ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു; പൊള്ളലേറ്റ മകള്‍ ആശുപത്രിയില്‍

കുടുംബ വഴക്കിനെ പെട്രോള്‍ ഒഴിച്ച് ഭാര്യയെ തീകൊളുത്തി ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരണത്തിന് കീഴടങ്ങി.

ഗുരുതരമായി പൊള്ളലേറ്റ മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു നാടിനെയൊട്ടാകെ ഞെട്ടിച്ച സംഭവം.

തിരുവല്ല നെടുമ്പ്രം നാലാം വാര്‍ഡില്‍ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടില്‍ മാത്തുക്കുട്ടി ( 65), സാറാമ്മ (59) എന്നിവരാണ് മരിച്ചത്. മകള്‍ ലിജി (35) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here