ഇടതു സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായ് CPM പോളിറ്റ് ബ്യൂറോ അംഗം ആലപ്പുഴയിലെത്തി. ആദ്യം കായംകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പങ്കെടുത്തത് തുടർന്ന് മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുക്കും.
കേരളത്തിൽ തുടർ ഭരണം വരേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യം മാത്രമല്ല ഇന്ത്യയിലെ ജനങ്ങളുടെ അവശ്യമാണെന്ന് സുഭാഷിണി അലി പറഞ്ഞു.
കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ പ്രതികരിക്കുന്നതും പോരാടുന്നതും ഇടതുപക്ഷം മാത്രമാണ് കേരളത്തിൽ നിന്നുള്ള ഒരു എം പി മാത്രമാണ് കർഷക ബില്ലിനെതിരെ പാർലമെൻ്റിൽ സംസാരിച്ചുള്ളു എന്നും സുഭാഷിണി അലി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.