
2016ലെ നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എല്‍ജെഡി ജനറല്‍ സെക്രട്ടറി വി സുരേന്ദ്രന്‍ പിള്ള. 2016ലെ സ്ഥാനാര്‍ത്ഥി ശക്തനല്ലെന്ന യുഡിഎഫ് നേത്യത്വത്തിന്റെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രന്‍ പിള്ള.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേമത്ത് വോട്ട് കച്ചവടം നടത്തിയെന്നും ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തുന്നുവെന്നും സുരേന്ദ്രന്‍ പിള്ള ആരോപിച്ചു.
ഇപ്പോള്‍ ബിജെപി യുടെ പത്രിക തള്ളിയതില്‍ ദുരുഹതയുണ്ടെന്നും ബിജെപി യുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കാനുള്ള രഹസ്യ നീക്കമാണെന്ന് സംശയിക്കുന്നുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.
മുരളീധരന്‍ കണ്ണടച്ച് മുന്നോട്ട് പോകരുതെന്നും ശ്രദ്ധ വേണമെന്നും സുരേന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here