കാത്തിരിപ്പിന് വിരാമം; ജൂനിയര്‍ പേളി എത്തി; സന്തോഷം പങ്കിട്ട് പേളിയും ശ്രീനിഷും

കാത്തിരിപ്പിനൊടുവില്‍ ജൂനിയര്‍ പേളി എത്തിയ സന്തോഷം പങ്കിട്ട് പേളിയും ശ്രീനിഷും. നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീനിഷ് ആണ് ആദ്യം വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് കുറിച്ചു.

ദൈവം ഞങ്ങള്‍ക്കായി കാത്തുവച്ച നിധിയെ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. അതൊരു പെണ്‍കുഞ്ഞാണ്. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും രണ്ടുപേരും അടിപൊളിയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും അനുഗ്രഹത്തിനും നന്ദി- ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. ഈ മനോഹരമായ നിമിഷം നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം. ഞങ്ങള്‍ രണ്ടുപേരും ആരോഗ്യമുള്ളവരും സന്തുഷ്ടരുമാണ്. മിസ്റ്റര്‍ ഡാഡി @ ശ്രിനിഷ്അരവിന്ദ് അല്‍പ്പം ക്ഷീണിതനും ഉറക്കവുമാണ്, പക്ഷേ അത് കുഴപ്പമില്ല.

എല്ലാവരും എന്നോട് കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു, പക്ഷേ നിങ്ങള്‍ ഓരോരുത്തരുമായി ചിത്രം പങ്കിടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് ആവശ്യമാണ്’, എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് പേളി കുറിച്ചത്.

ഒട്ടനവധിപേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് വരുന്നത്. പ്രമുഖ ബിഗ് സ്‌ക്രീന്‍- മിനി സ്‌ക്രീന്‍ താരങ്ങളും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടെത്തുന്നുണ്ട്.

It’s a baby Girl… ❤️ wanted to share this beautiful moment with you all. Our first pic together. We both are healthy and happy… Mr.Daddy @srinish_aravind is a bit tired and sleepy but that’s okay. 😋🧿 everyone told me not to post pic of the baby but I feel it’s okay to share the pic with my family which is each one of you. Need all of your blessings. ❤️🧿

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like