നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജി; ഞായറാഴ്ച പരിഗണിച്ച് അസാധാരണ നടപടിയുമായി ഹൈക്കോടതി

ഗുരുവായൂര്‍ ,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപ്പിച്ചു . ഹര്‍ജികള്‍ പ്രത്യേക സിറ്റിങ്ങില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് പരിഗണിക്കും.

ഗുരുവായൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യനും തലശ്ശേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി എന്‍ ഹരിദാസുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസിന്റെ ഗൗരവം പരിഗണിച്ചാണ് ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കുന്നത്. പത്രിക തള്ളിയത് ചട്ടപ്രകാരമല്ലെന്നും തെറ്റ് പരിഹരിക്കാന്‍ വരണാധികാരി സമയം അനുവദിച്ചില്ലെന്നുമാണ് പരാതി.

ഇത്തരം കേസുകളില്‍ ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്. അതുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനം. വരണാധികാരികള്‍ പത്രിക തളളിയത് ചട്ടപ്രകാരമല്ലെന്ന് ആരോപണവും ഉയരുന്നുണ്ട്.

എന്‍ ഡി എയ്ക്കു വേണ്ടി മത്സരിക്കുന്ന എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൊന്‍പാണ്ടി, ബി എസ് പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളും തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News