140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണി എന്തിനെന്ന് സുല്‍ഫിക്കര്‍ മയൂരി

140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണി എന്തിനെന്ന് സുല്‍ഫിക്കര്‍ മയൂരി. മുന്നണി സംവിധാനത്തിലെ മര്യാദകള്‍ പാലിക്കണം. എംകെ രാഘവനും കോഴിക്കോട് വന്ന് മത്സരിച്ചയാളാണ്

തന്നോടുള്ള എതിര്‍പ്പ് എന്തിനെന്നറിയില്ല. എലത്തൂര്‍ മണ്ഡലത്തിലെ 80 ശതമതാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തന്റെ കൂടെയുണ്ട്. എം എം ഹസന്‍ തനിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മയൂരി പറഞ്ഞു.

അതേസമയം എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെവി തോമസും കോഴിക്കോട് ഡിസിസിയും കെപിസിസി നേത്യത്വത്തെ അറിയിച്ചിരുന്നു.എലത്തൂർ സീറ്റിൽ കെപിസിസി നിർവ്വാഹക സമിതി അംഗം യുവി ദിനേഷ്മണിയെ മത്സരിപ്പിക്കുന്നതാണ് നല്ലത്. മാണി സി കാപ്പനോട് സംസാരിച്ചതിന് ശേഷം അന്തിമ തീരുമാനം ഇന്നെടുക്കുമെന്ന് കെപിസിസി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എൻസികെയുടെ സുൽഫീക്കർ മയൂരിക്ക് പുറമെ എലത്തൂർ സീറ്റിൽ യു വി ദിനേഷ് മണിയും മറ്റൊരു ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതോടെ യുഡിഎഫ് പക്ഷത്തുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളാണ് എലത്തൂരില്‍ മത്സരരംഗത്തുള്ളത്.

അനുനയ നീക്കത്തിനായി കഴിഞ്ഞ ദിവസം കെ വി തോമസ് കോഴിക്കോട്ട് എത്തിയെങ്കിലും ചർച്ച സമവായമാകാതെ പിരിയുകയായിരുന്നു. സുൽഫിക്കർ മയൂരിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എം കെ രാഘവൻ എംപി കഴിഞ്ഞ ദിവസം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

മയൂരിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന വാശിയിലാണ് പ്രാദേശിക പ്രവര്‍ത്തകര്‍. അതേസമയം മയൂരിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന വാശിയിലാണ് പ്രാദേശിക പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News