ഇരിക്കൂർ സീറ്റ് തർക്കത്തിൽ കോൺഗ്രസ്സിൽ പ്രശ്ന പരിഹാരമായില്ല

ഇരിക്കൂർ സീറ്റ് തർക്കത്തിൽ കോൺഗ്രസ്സിൽ പ്രശ്ന പരിഹാരമായില്ല. സോണി സെബാസ്റ്റ്യൻ ഉൾപ്പെടെ എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾ യു ഡി എഫ് കൺവെൻഷൻ ബഹിഷ്കരിച്ചു. നിലവിൽ പ്രശ്ന പരിഹാരം ആയില്ലെന്നും രണ്ട് ദിവസത്തിനകം പരിഹരിക്കാമെന്ന് എ ഗ്രൂപ്പിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു

സോണി സെബാസ്റ്റ്യൻ, ജോഷി കണ്ടത്തിൽ തുടങ്ങിയ എ ഗ്രൂപ്പിൻ്റെ പ്രമുഖ നേതാക്കൾ യുഡിഎഫ് കൺവെൻഷൻ ബഹിഷ്കരിച്ചു.കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചെങ്കിലും ഉപാധികളിൽ തീരുമാനമാകാതെ സജീവ് ജോസഫിൻ്റെ പ്രചരണവുമായി സഹകരിക്കില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ ഉറച്ച നിലപാടെടുത്തു. പി ടിമാത്യു ,ഡോ കെ വി ഫിലോമിന , തോമസ് വക്കത്താനം തുടങ്ങി എ ഗ്രൂപ്പിലെ ചില നേതാക്കൾ പങ്കെടുത്തപ്പോൾ ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും വിട്ടു നിന്നു.
ഇരിക്കൂറിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന കെ സുധാകരൻ തള്ളി.

യൂത്ത് കോൺഗ്രസ്സ്,കെ എസ് യു എ വിഭാഗവും കൺവൻഷനിൽ നിന്ന് വിട്ടു നിന്നു. കണ്ണൂർ ഡി സി സി അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടി സ്ഥാനങ്ങൾ ലഭിക്കാതെ വിട്ടുവീഴ്ചയ്ക്കില്ല എന്നാണ് മാറിനിൽക്കുന്ന എ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.ഡി സി സി അധ്യക്ഷ സ്ഥാനം വിട്ടു നൽകില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News