ഞെട്ടിക്കുന്ന ട്രെയ്‌ലറുമായി “ആണും പെണ്ണും” പുറത്തുവിട്ടത് മോഹൻലാൽ

രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി ചിത്രമായ “ആണും പെണ്ണും” എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മോഹന്‍ലാലിന്റെ സമൂഹമാധ്യമ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മൂന്ന് കഥകളെ ആസ്പദമാക്കി വേണു, ആഷിക് അബു, ജയ് കെ എന്നിവര്‍ ചേര്‍ന്നാണ് “ആണും പെണ്ണും” ഒരുക്കിയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും.

ഉറൂബിന്റെ “രാച്ചിയമ്മ”യെ ആധാരമാക്കി വേണു ഒരുക്കുന്ന ഭാഗത്തില്‍ ആസിഫ് അലിയും പാര്‍വതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു തന്നെയാണ് ഈ ഭാഗത്തിന്റെ തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നതും. ബീന പോള്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ഉണ്ണി ആര്‍ ആണ് ആഷിക് അബു സംവിധാനം ചെയ്യുന്ന “ചെറുക്കനും പെണ്ണും” എന്ന ഭാഗത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം എന്നിവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഷൈജു ഖാലിദാണ് ഈ ഭാഗത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News