ഭരണത്തുടർച്ചയ്ക്കുളള സാഹചര്യമെന്ന് സമ്മതിച്ച് കെ സുധാകരൻ

കേരളത്തിൽ ഭരണത്തുടർച്ചയ്ക്കുള്ള സാഹചര്യമെന്ന് സമ്മതിച്ച്  കെ പി സി സി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ.അഞ്ചു കൊല്ലം കൂടുമ്പോൾ ഭരണം മാറുന്ന സാഹചര്യമല്ല ഇത്തവണ കേരളത്തിലെന്ന് കെ സുധാകരൻ പറഞ്ഞു.കോൺഗ്രസ്സ് ജനങ്ങളിൽ നിന്ന് അകന്നുവെന്നും കോവിഡ് കാലത്ത് ഡി വൈ എഫ് ഐക്കാർക്ക് മുന്നിൽ കോൺഗ്രസ് നിഷ്പ്രഭരായെന്നും ഇരിക്കൂറിൽ യു ഡി എഫ് കൺവെൻഷനിൽ കെ സുധാകരൻ പറഞ്ഞു.

കേരളം ഭരണത്തുടർച്ചയിലേക്കെന്ന് അഭിപ്രായ സർവ്വേകളെല്ലാം ഒന്നടങ്കം പറയുമ്പോൾ അത് ശരി വയ്ക്കുകയാണ് കെ പി സി സി വർക്കിങ്ങ് പ്രസിഡണ്ട് കെ സുധാകരനും.ഇരിക്കൂറിൽ യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കവേയാണ് കേരളത്തിൽ ഭരണത്തുടർച്ചയ്ക്കുള്ള സാഹചര്യമാണുള്ളതെന്ന് കെ സുധാകരനും സമ്മതിച്ചത്.

കോൺഗ്രസ്സിന് ഇത് നിർണ്ണായക തിരഞ്ഞെടുപ്പാണെന്നും ഡു ഓർ ഡൈ തിരഞ്ഞെടുപ്പ് എന്ന നിലയിൽ യു ഡി എഫ് പ്രവർത്തകർ കാണണമെന്നും സുധാകരൻ പറഞ്ഞു.കോൺഗ്രസ്സ് ജനങ്ങളിൽ നിന്ന് അകന്ന് പോയി

കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മുന്നിൽ കോൺഗ്രസ്സ് നിഷ്പ്രഭമായി.വീടുകളിൽ സഹായം എത്തിച്ചവരെ തിരഞ്ഞെടുപ്പിൽ വോട്ടർമാർ മറക്കില്ലെന്നതിൻ്റെ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരൻ പറഞ്ഞു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here