പരമ ദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തില്‍ ഉണ്ടാകില്ല; ഉറപ്പ് നല്‍കുന്നു: മുഖ്യമന്ത്രി

കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ദേവികുളം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും മു്ഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്‍ ഡി എഫ് ശ്രമിച്ചത് നാടിന്റെ യശസ് വീണ്ടെടുക്കാനാണ് ശ്രമിച്ചത്. രാജ്യത്ത് സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കണക്കിലെടുത്താല്‍ കേരളമാണ് ഒന്നാമത് എന്ന് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി

തുടര്‍ച്ചയായ പ്രതിസന്ധികള്‍ ഉണ്ടായിട്ടും അതിനെയൊക്കെ അതിജീവിക്കാന്‍ കേരളത്തിനായി.ദുരിതസമയങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ സര്‍ക്കാരിനായി.എന്ത് പ്രതിസന്ധിയുണ്ടായിട്ടും കേരളം പട്ടിണി കിടക്കേണ്ടി വന്നില്ല.ലോകവും രാജ്യവും ഏറ്റവുമധികം പ്രതിസന്ധി നേരിട്ടപ്പോള്‍ ജനങ്ങളുടെ പിന്തുണയോടെ അതിനെ ധീരമായി നേരിടാന്‍ നമുക്ക് കഴിഞ്ഞു.

രാജ്യത്ത് കാര്‍ഷിക മേഖല വലിയ തകര്‍ച്ച നേരിടുമ്പോഴാണ് കേരളം വേറിട്ട പാതയിലൂടെ മുന്നേറുന്നത്.കാര്‍ഷികരംഗത്തെ വലിയ തോതില്‍ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു.കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനായി. പട്ടയഭൂമിയില്‍ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണാന്‍ തന്നെയാണ് ഇടതു മുന്നണി തീരുമാനിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ ആര്‍ക്കും ആശങ്ക വേണ്ട.

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യും.അതിനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്.
ഒരു കാര്യം കൂടി ഉറപ്പ് നല്‍കാം, പരിമ ദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തില്‍ ഉണ്ടാകില്ല.അത്തരത്തില്‍ കേരളത്തെയാകെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തണം. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ എല്‍ ഡി എഫിനൊപ്പം അണിനിരക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News