ഇന്ത്യക്കാർക്ക്‌ തീരെ സന്തോഷമില്ല; പട്ടികയിൽ 139–ാം സ്ഥാനം

ലോകത്തിൽ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വളരെ പിന്നിൽ. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ പട്ടികയിൽ ഒന്നാമത് ഫിൻലൻഡ് ആണ്.

ആകെ 149 രാജ്യമാണ് പട്ടികയിൽ ഉള്ളത്. ഇന്ത്യ 139–ാം സ്ഥാനത്താണ്. പാകിസ്ഥാൻ 105–ാം സ്ഥാനത്തും ബംഗ്ലാദേശ് 101–ാം സ്ഥാനത്തുമാണ്. കോവിഡ് കാലത്തെ പ്രതിഫലനങ്ങളെ മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയത്. ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയവയാണ് മുഖ്യമാനദണ്ഡങ്ങൾ.

ലോകത്ത് മഹാമാരിയിൽ തളർന്ന ജനതയെ സഹായിക്കാൻ വിവിധ രാജ്യങ്ങൾ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിലയിരുത്തി. ഐസ്‌ലൻഡ്‌ ആണ്‌ രണ്ടാമത്. ഡെന്മാർക്ക്‌, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്‌, സ്വീഡൻ, ജർമനി, നോർവേ തുടങ്ങിയവയാണ് തൊട്ടുപിന്നിൽ. ഏറ്റവും പിന്നിൽ 149–ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ ആണ്, സിംബാബ്‌വെ (148), റുവാണ്ട (147). 2019ൽ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News