വാമനപുരം വീണ്ടും ചുവക്കും, വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറും; പ്രതീക്ഷയില്‍ ഡി കെ മുരളി


ചെങ്കോട്ടയെന്ന വിശേഷണമുള്ള മണ്ഡലമാണ് തലസ്ഥാന ജില്ലയിലെ വാമനപുരം. 1965ല്‍ മണ്ഡല രൂപീകരണത്തിനുശേഷം രണ്ടുതവണ മാത്രമാണ് വാമനപുരം ഇടതിനെ കൈവിട്ടത്. 1977ല്‍ എന്‍ വാസുദേവന്‍ പിള്ളയിലൂടെ തുടങ്ങിയ ഇടത് തേരോട്ടം ഡി കെ മുരളിയില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. ഡി കെ മുരളി തന്നെയാണ് ഇത്തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.

രണ്ടാംവട്ട മത്സരത്തിനിറങ്ങുന്ന ഡി കെ മുരളി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായിമാറുമെന്നും അതിലൂടെ മിന്നും ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയത്. ആയിരം കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് കൊണ്ടുവരാന്‍ കഴിഞ്ഞത്. ഇതില്‍ ബഹുഭൂരിപക്ഷവും പൂര്‍ത്തിയായിക്കഴിഞ്ഞു. ചിലത് അന്തിമഘട്ടത്തിലാണ്. മറ്റുചിലതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുമാണ് പ്രധാനമായി ഉയര്‍ത്തിക്കാണിക്കുന്നത്. അതിന് തെളിവാണല്ലോ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News