ഇടതുപക്ഷത്തിനോടൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നത് ; മുഖ്യമന്ത്രി

ഇടതുപക്ഷത്തിന്‍റെ വിജയത്തിനായി തങ്ങളൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നല്ല നാളേകള്‍ക്കായി ഇടതുപക്ഷത്തോടൊപ്പം ജനങ്ങള്‍ ഉണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് ചെറുതോണിയിലെ പരിപാടി സമാപിച്ചതെന്നും ചെറുതോണിയിലെ മണ്ഡലപര്യടനത്തിന് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ചെറുതോണിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ഹര്‍ഷാരവങ്ങളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇടതുപക്ഷത്തിന്റെ വിജയത്തിനായി തങ്ങളൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നത്. ചെറുതോണിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ഹര്‍ഷാരവങ്ങളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. കേരളത്തിന്റെ നല്ല നാളേകള്‍ക്കായി ഇടതുപക്ഷത്തോടൊപ്പം ജനങ്ങള്‍ ഉണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് ചെറുതോണിയിലെ പരിപാടി സമാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News