ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരമായ ന്യൂ സൗത്ത് വെയില്‍സില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി.
സിഡ്‌നിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലെ ആളുകള്‍ക്ക് അര്‍ധരാത്രിയോടെ വീടുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ട് ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴശക്തമായി തുടരുന്നതിനാല്‍ ഇവിടെ നദി കരകവിഞ്ഞ് ഒഴുകുകയാണ്.
Get real time update about this post categories directly on your device, subscribe now.