ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് ദേവികുളം ; മുഖ്യമന്ത്രി

ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് ദേവികുളം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ദേവികുളത്തുള്ളവരോടുള്ള അടുപ്പം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇടുക്കി ജില്ലാ പര്യടനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം കുറിച്ചത്.

ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കി പ്രത്യേക പാക്കേജ് തന്നെ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും ക്ഷേമം ഉറപ്പു വരുത്താനും പ്രതിജ്ഞാബദ്ധരാണ് ഇടതുപക്ഷം. അതു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് ദേവികുളം. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആ അടുപ്പം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു. ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കി പ്രത്യേക പാക്കേജ് തന്നെ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും ക്ഷേമം ഉറപ്പു വരുത്താനും പ്രതിജ്ഞാബദ്ധരാണ് ഇടതുപക്ഷം. അതു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അവരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. ദേവികുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ. രാജയുടെ വിജയത്തിനായി അവര്‍ പ്രയത്‌നിക്കുമെന്ന നിശ്ചയത്തോടെയാണ്, ആവേശകരമായ നിമിഷങ്ങള്‍ ജനങ്ങള്‍ക്കൊപ്പം പങ്കുവച്ച് മൂന്നാറില്‍ നിന്നും യാത്ര തിരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News