കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി .140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണി എന്തിനാണെന്ന് സുല്‍ഫിക്കര്‍ മയൂരി ചോദിച്ചു. എംകെ രാഘവന്‍ എംപി ക്കെതിരെയും മയൂരി വിമര്‍ശനമുന്നയിച്ചു .

എലത്തൂര്‍ സീറ്റിനെ ചൊല്ലി ജില്ലയിലെ ഡഉഎയുഡിഎഫ് ല്‍ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുല്‍ഫിക്കര്‍ മയൂരി രംഗത്തെത്തിയത്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായാണ് എലത്തൂരില്‍ മത്സരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് അറിയില്ല.

മുന്നണി സംവിധാനത്തിലെ മര്യാദകള്‍ എല്ലാവരും പാലിക്കണമെന്നും മയൂരി പറഞ്ഞു. എലത്തൂരില്‍ മത്സരിക്കുന്നതിന് എംഎം ഹസന്റെ പിന്തുണയുണ്ട് . എന്നാല്‍, എംകെ രാഘവന്‍ എംപിക്ക് തന്നോടുള്ള വൈരാഗ്യത്തിന്റെ കാരണം അറിയില്ല. വരത്തനെ അംഗീകരിക്കില്ലെന്നു പറയുന്ന എംകെ രാഘവന്‍ പുറത്ത് നിന്ന് വന്ന് കോഴിക്കോട് മത്സരിച്ചാണ് എംപി ആയത് എന്നത് ഓര്‍ക്കണമെന്നും മയൂരി പറഞ്ഞു.

അതേസമയം, എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെവി തോമസും കോഴിക്കോട് ഡിസിസിയും കെപിസിസിയോട് ആവിശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നാണ് കെപിസിസി നേതൃത്വത്തെ അറിയിച്ചത്.

യുഡിഎഫ് വിമത സ്ഥാനാര്‍ത്ഥികളായ യുവി ദിനേഷ്മണിയെയോ, സെനിന്‍ റാഷിയെയോ മത്സരിപ്പിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ നിര്‍ദേശം. മാണി സി കാപ്പനോട് സംസാരിച്ചതിന് ശേഷം അന്തിമ നിലപാട് കൈക്കൊള്ളാനാണ് കെപിസിസിയുടെ തീരുമാനം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News