കഴക്കൂട്ടത്ത് കൗതുകമായി മ്യൂറൽ പ്രചാരണം

തെരഞ്ഞെടുപ്പ് ചൂടേറുന്നതോടെ പ്രചാരണമാർഗങ്ങളിലും വ്യത്യസ്ത തേടുകയാണ് മുന്നണികൾ. ഇക്കൂട്ടത്തിൽ സോഷ്യൽ മീഡിയയിലും പുറത്തും ശ്രദ്ധയാകർഷിക്കുകയാണ് കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണത്തിനായി വരച്ച മ്യൂറൽ പെയിന്റിങ്ങുകൾ. ശ്രീകാര്യം ജംങ്ഷനിലും സ്ഥാനാർഥിയുടെ ജന്മപ്രദേശമായ കടകംപള്ളിയിൽ മിനി സിവിൽ സ്റ്റേഷന്റെ അടുത്തുമാണ് പ്രശസ്ത ചിത്രകാരൻ അജിത്‌കുമാർ ജിയുടെ നേതൃത്വത്തിലുള്ള കലാകാരന്മാർ മനോഹരമായ മ്യൂറൽ ചുവർചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ശ്രീകാര്യത്ത് 400 ചതുരശ്ര അടിയിലും കടകംപള്ളിയിൽ 180 ചതുരശ്ര അടിയിലുമാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

പ്രചാരണത്തിന് നിറമേകുക എന്നതിനൊപ്പം തന്നെ ഫ്ലെക്സ് പ്രിന്റിങിന്റെ അതിപ്രസരത്തോടെ പ്രതിസന്ധി നേരിടുന്ന ചിത്രകലാകാരന്മാർക്ക് പിന്തുണയേകുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ടെന്ന് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചുവരെഴുത്തുകളിലെ ആവർത്തനവിരസത ഒഴിവാക്കാനും ഇത്തരം ആശയങ്ങൾ വഴി സാധിക്കും. സോഷ്യൽ മീഡിയ വഴിയും വിളിച്ചും ഒരുപാട് പേർ ഈ നവീന ആശയത്തെ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ഫ്രെഞ്ച് ചിത്രകാരൻ ഹെൻറി റൂസോയുടെ ‘The Repast of the Lion’ എന്ന ചിത്രത്തിലെ പ്രകൃതി ദൃശ്യമാണ് ഈ മ്യൂറൽ രചനകളുടെ പശ്ചാത്തലമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഘോരവനത്തിൽ വേട്ടയാടുന്ന സിംഹത്തിന്റെ ചിത്രമാണ് The repast of the lion. വരക്കാനുദ്ദേശിച്ച ചിത്രം കമ്പ്യൂട്ടർ ഇമേജറി വഴി തയ്യാറാക്കിയ ശേഷം എൽസിഡി പ്രൊജക്ടർ വഴി ചുമരിൽ പ്രോജക്റ്റ് ചെയ്ത് ട്രേസ് ചെയ്താണ് ചിത്രം പൂർത്തീകരിച്ചത്. ഈ രീതിയിൽ ചെയ്യുന്നതിനാൽ വളരെ വലിയ ചിത്രങ്ങൾ പോലും വേഗത്തിൽ തീർക്കാനാകുമെന്ന് അജിത്കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News