ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട് സ് ആപ് പ്രവര്‍ത്തിപ്പിക്കാം

ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട് സ് ആപ് പ്രവര്‍ത്തിപ്പിക്കാം; വെബ് പതിപ്പിലേക്ക് യൂസര്‍മാര്‍ കാത്തിരുന്ന ഫീചര്‍ ഉടന്‍ എത്തുന്നു ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട് സ് ആപ് പ്രവര്‍ത്തിപ്പിക്കാം, വെബ് പതിപ്പിലേക്ക് യൂസര്‍മാര്‍ കാത്തിരുന്ന ഫീചര്‍ ഉടന്‍ എത്തുന്നു. വാട് സ് ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ് ഡേറ്റുകളും നല്‍കുന്ന WABetaInfo -യുടെ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫോണില്‍ ഇന്റര്‍നെറ്റ് ഓഫായിരിക്കുമ്ബോഴും കംപ്യൂട്ടറില്‍ വാട് സ് ആപ്പിന്റെ വെബ് വേര്‍ഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴി ഇത് നല്‍കിത്തുടങ്ങും. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ് ഫോമുകളില്‍ വാട് സ് ആപ്പ് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വൈകാതെ അപ് ഡേറ്റിലൂടെ നല്‍കും.

ബീറ്റ പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് നാല് ഡെസ് ക് ടോപ് ഡിവൈസുകളില്‍ ഒരേസമയം അവരുടെ വാട് സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, അത്തരത്തില്‍ മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോള്‍ ചെയ്യാനോ സാധിക്കണമെങ്കില്‍ അവരും വാട് സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. നിലവില്‍ ലക്ഷക്കണക്കിന് വരുന്ന ബീറ്റ ടെസ്റ്റര്‍മാരുണ്ടെങ്കിലും അവരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാകുന്നുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് പുതിയ വെബ് സവിശേഷതകള്‍ അടക്കമുള്ള അപ്‌ഡേറ്റ് എത്തിയേക്കും. വാട് സ് ആപ്പ് ബിസിനസ് ആപിനും സമാന ഫീചര്‍ നല്‍കിയിട്ടുണ്ട്.

വാട് സ് ആപ് തങ്ങളുടെ വെബ് വേര്‍ഷനിലേക്ക് സമീപകാലത്തായി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വാട് സ് ആപ് വെബ് പതിപ്പിനും ഡെസ് ക് ടോപ്പ് ആപിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യത്തിനാണ് ഇപ്പോള്‍ കമ്ബനി പരിഹാരം കാണാന്‍ പോകുന്നത്. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോള്‍ മാത്രമേ ഇതുവരെ വാട് സ് ആപ്പ് വെബ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ആ പ്രതിസന്ധി പരിഹരിക്കാനായി കൊണ്ടുവരുന്ന മള്‍ട്ടി-ഡിവൈസ് സപോര്‍ടാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News