അവശ്യ മരുന്നുകൾക്ക് വില ഉയരുന്നു.. 20 ശതമാനം വരെ വില കൂടും

ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരുന്നു. വേദന സംഹാരികൾ, , ആൻറിബയോട്ടിക്കുകൾ, ആൻറി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്.
വാർഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് മരുന്ന് വില കൂട്ടാൻ മരുന്ന് നിർമ്മാതാക്കൾക്ക് സർക്കാർ അനുമതി നൽകിയതിനെ തുടര്‍ന്നാണ് വില വര്‍ധന. 2020-ൽ 0.5 ശതമാനമായിരുന്നു വില വര്‍ധന. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെയാണ് ഉയര്‍ന്നത്. ആനുപാതികമായി മരുന്നു വിലയിൽ 20 ശതമാനം വരെ വര്‍ധന കൊണ്ടുവരാനാണ് മരുന്നു നിര്‍മാതാക്കൾ തീരുമാനിച്ചത്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കൽ കോംപോണൻറുകൾക്ക് വില കൊവിഡ് കാലത്ത് വില കൂടിയിരുന്നു. കൂടാതെ പാക്കേജിങ് മെറ്റീരിയലുകളുടെ വില വര്‍ധനയുൾപ്പെടെ കണക്കിലെടുത്താണ് മരുന്നു വില വര്‍ധിപ്പിക്കുന്നത് .

ഡയബറ്റീസ് മരുന്നുകൾ, വേദന സംഹാരികൾ, ആൻറി ബയോട്ടിക്കുകൾ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ ഉപോത്പന്നങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 80-90 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി. ചൈനയിൽ കൊവിഡ് പ്രതിസന്ധി വ്യാപിച്ചപ്പോൾ ഇത്തരം ആക്ടീവ് കോംപോണൻറുകൾക്കും വില ഉയര്‍ത്തിയിരുന്നു. 2020 പകുതിയോടെ വിതരണം പുനരാരംഭിച്ചപ്പോൾ 10-20 ശതമാനം വരെ ചൈന വിലവര്‍ധന വരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News