കുഞ്ഞാലിക്കുട്ടിയെവിടെ? അയാൾ ബിരിയാണി കഴിക്കാൻ പോയി അല്ല ഐസ്ക്രീം കഴിക്കാൻ പോയി;കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് സുഭാഷിണി അലി

പാര്‍ലമെന്‍റില്‍ ബിജെപി പൗരത്വനിയമത്തിന് ഭേദഗതി അവതരിപ്പിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി എവിടെയായിരുന്നു എന്ന് ചോദിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അഗം സുഭാഷിണി അലി. എവിടെ, എവിടെപ്പോയി കുഞ്ഞാലിക്കുട്ടി എന്ന് മലയാളത്തില്‍ ചോദിച്ചായിരുന്നു സുഭാഷിണി അലിയുടെ പ്രസംഗം. ചിലര്‍ പറഞ്ഞു കുഞ്ഞാലിക്കുട്ടി ബിരിയാണി തിന്നാന്‍ പോയതാണെന്ന്.. എന്നാല്‍ ചിലര്‍ പറയുന്നത് അല്ലല്ല, ഐസ്ക്രീം തിന്നാന്‍ പോയതാണെന്നാണെന്നും സുഭാഷിണി അലി പരിഹസിച്ചു.

പൗരത്വ നിയമ ചർച്ചയിൽ പാർലമെൻ്റിലെ കുഞ്ഞാലിക്കുട്ടിയുടെ അഭാവത്തെ വിമർശിച്ച് സുഭാഷിണി അലി. പാർലമെൻ്റിൽ പൗരത്വനിയമം ചർച്ച ചെയ്യപ്പെടുന്നതിനിടെ സഭയിലെ കുഞ്ഞാലികുട്ടിയുടെ അഭാവം ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശനങ്ങൾ ഉയരുകയും ചെയ്ത സംഭവമാണ്

പാർലമെൻ്റിൽ സി എ എ ചർച്ച നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി സ്വന്തം മണ്ഡലത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു ഇതിനെയാണ് സുഭാഷിണി അലി പരിഹാസരൂപത്തിൽ വിമർശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News