ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും ; അമിത് ഷാ

ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ. ബിജെപി പ്രകടന പത്രിക പുറത്തിറക്കിയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവ നടപ്പിലാക്കില്ലെന്നാണ് സിപിഐഎം നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ച വ്യക്തമാക്കുന്നത്. അസമിലും പൗരത്വ ഭേദഗതി നിയമം തന്നെയാണ് പ്രധാന പ്രചാരണ വിഷയം. 27നാണ് ഇരു സംസ്ഥാനങ്ങളിലും ആദ്യഘട്ട വോട്ടെടുപ്പ്.

ബിജെപിയുടെ പ്രകടനപത്രികയിലാണ് ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കുന്നത്. 70 വര്‍ഷത്തില്‍ ഏറെയായി താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുമെന്നുമാണ് അമിത് ഷാ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറയുന്നത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ 33 ശതമാനം സംവരണം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പിജി വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് ബിജെപി വാഗ്ദാനങ്ങള്‍.

അതേസമയം, പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവ നടപ്പിലാക്കില്ലെന്നാണ് സിപിഐഎം നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ചയുടെ പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കുന്നത്. പല മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കുന്നുവെന്നും സംയുക്ത മോര്‍ച്ച ആരോപിച്ചു.

അതേസമയം, തൃണമൂലിന് തിരിച്ചടി നല്കി സുവേന്ദു അധികാരിയുടെ പിതാവും സിറ്റിങ് എംപിയുമായ സിസിര്‍ അധികാരി ബിജെപി യില്‍ ചേര്‍ന്നു. ബംഗാളിന് പുറമെ അസമിലും പൗരത്വ നിയമം തന്നെയാണ് പ്രധാന പ്രചാരണ വിഷയം. അസമില്‍ പൗരത്വ നിയമവും തോട്ടം തൊഴിലാളികളുടെ വിഷയങ്ങളും ഉയര്‍ത്തിയാണ് കോണ്‍്ഗ്രസ് പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here