മഞ്ചേശ്വരം ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി

മഞ്ചേശ്വരം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. ബിഎസ്പി ജില്ലാ സെക്രട്ടറിയാണ് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്.

കെ സുന്ദര നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാന്‍ തീരുമാനിച്ച് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതായി ബിജെപി പ്രസ്താവനയിറക്കി. 2016ല്‍ സ്വതന്ത്രനായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു.

89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. സുന്ദരയുമായി നിലവില്‍ ഫോണ്‍ ബന്ധം ഇല്ലെന്ന് ബി എസ് പി ആരോപണം.

എൻമഗജെ വാണിനഗർ സ്വദേശിയായ കെ സുന്ദര. അന്ന് 467 വോട്ടുകൾ സുന്ദര നേടിയിരുന്നു. 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ 2016ൽ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പിബി അബ്ദുൾ റസാഖിനോട് തോറ്റത്. സുന്ദര പിടിച്ച വോട്ടുകൾ കെ സുരേന്ദ്രന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് ബി ജെ പിയുടെ വിലയിരുത്തൽ.

പേരിലെ സാമ്യതയാണ് ഈ വോട്ടുകൾ നഷ്ടമാകാൻ കാരണമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. ഇത്തവണയും സുന്ദര നാമനിർദ്ദേശ പത്രിക നൽകി. എന്നാൽ, ശനിയാഴ്ച വൈകിട്ട് 4 മുതൽ സുന്ദരയെ കാണാനില്ലെന്നും ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നും ബി എസ് പി ജില്ലാ പ്രസിഡന്‍റ് വിജയകുമാർ ഞായറാഴ്ച്ച  ബദിയഡുക്ക പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ, കെ സുന്ദര  പൊലീസ് സ്റ്റേഷനുമായി ഫോണിൽ ബന്ധപ്പെട്ടതായും  പൊലീസ് വ്യക്തമാക്കി.

കെ സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിച്ച് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതായി ഞായറാഴ്ച വൈകിട്ട് ബി ജെ പി പ്രസ്താവനയിറക്കി.കെ സുന്ദരയെ കാണാതായതായുള്ള പരാതിക്ക് പിന്നാലെ, കെ സുരേന്ദ്രന് സുന്ദര പിന്തുണ പ്രഖ്യാപിച്ചതായുള്ള ബിജെപി പ്രസ്താവനയും ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here