ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകും ; മുഖ്യമന്ത്രി

ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ എല്‍ഡിഎഫ് ചേര്‍ത്ത് പിടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കി ജില്ലയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പറഞ്ഞു.

ലോകത്ത് കോവിഡ് മരണങ്ങള്‍ ഏറ്റവും കുറഞ്ഞ പ്രദേശമാണ് കേരളം. അഞ്ച് വര്‍ഷം കൊണ്ട് സമഗ്ര മേഖലകളിലും കേരളം മുന്നോട്ട് പോയി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ദേവികുളം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ ഡി എഫ് നാടിന്റെ യശ്ശസ് വീണ്ടെടുക്കാനാണ് ശ്രമിച്ചത്. രാജ്യത്ത് സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കണക്കിലെടുത്താല്‍ കേരളമാണ് ഒന്നാമത് എന്ന് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News