കളക്ടര്‍മാരുടെ യോഗം : തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദ്ദേശം നല്‍കി.

ക്ലീന്‍ കേരള കമ്പനി വഴി മാലിന്യനിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ സ്ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറി 23 ന് ഓണ്‍ലൈനായി വിളിച്ച് കളക്ടര്‍മാര്‍ക്ക് കത്തയച്ചത്.

ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദമായി മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ കളക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ നിര്‍ദ്ദേശങ്ങള്‍ നല്‍കരുതെന്ന് നേരത്തെ അഡീ.ചീഫ് സെക്രട്ടറിമാര്‍ക്കും , പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും, മറ്റ് സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറി കത്ത് നല്‍കിയിരുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

യോഗം വിളിക്കേണ്ടതോ നിര്‍ദ്ദേശം നല്‍കേണ്ടതോ ആയ അടിയന്തിര സാഹചര്യമാണെങ്കില്‍ അതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News