മഹാരാഷ്ട്രയിൽ 30000 കടന്ന് പുതിയ കോവിഡ്  കേസുകൾ; മുംബൈയിൽ ആശുപത്രികൾ നിറഞ്ഞു  

മഹാരാഷ്ട്രയിലെയും മുംബൈയിലും സ്ഥിതി മാർച്ച് ആദ്യ വാരം മുതൽ അതി രൂക്ഷമായി തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത്  30,535 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഏറ്റവും ഉയർന്ന ഏക ദിന കണക്കുകളാണ്  മഹാരാഷ്ട്ര  രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ  99 മരണങ്ങളും  രേഖപ്പെടുത്തി. രോഗബാധിതരുടെ എണ്ണം  2,479,682 ആയി ഉയർന്നു. മരണസംഖ്യ  53,399 ആയി രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 2.2 ദശലക്ഷത്തിലധികം പേർ രോഗമുക്തി നേടി . ഇന്ന് മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 11,314 പേരാണെന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത് വരെ നടന്ന  പരിശോധനാ കണക്കുകൾ 18,356,200 ആയി റിപ്പോർട്ട് ചെയ്തു.

മുംബൈ നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3775 പുതിയ കോവിഡ് 19  കേസുകളും 10 മരണങ്ങളും   റിപ്പോർട്ട് ചെയ്തു. 1647 പേർക്ക്  അസുഖം ഭേദമായി ആശുപത്രി വിട്ടു. നഗരത്തിൽ  ആകെ കേസുകൾ 3,62,654 ആയി ഉയർന്നു. രോഗമുക്തി നേടിയവർ  3,26,708 മരണസംഖ്യ 11,582. നിലവിൽ  23,448 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്തിന്റെ 65 % കോവിഡ് കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.  കോവിഡ് -19 കേസുകളിൽ മഹാരാഷ്ട്രയിൽ  വലിയ വർദ്ധനവ് രേഖപ്പെടുത്താൻ തുടങ്ങിയതോടെ മുംബൈയിലെ സ്വകാര്യ ആശുപത്രികൾ അടക്കം കിടക്കകളില്ലാത്ത അവസ്ഥയിലാണ്. ഐസിയു കിടക്കളുടെ അഭാവവും നഗരത്തെ ആശങ്കയിലാക്കിയിരിക്കയാണ്.

കഴിഞ്ഞ ഒക്ടോബർ നവംബർ കാലത്തെ പ്രതിസന്ധികളാണ് വീണ്ടും സംജാതമായിരിക്കുന്നത്.  സെവൻ ഹിൽസ് ഹോസ്പിറ്റൽ, കൂടാതെ ബാന്ദ്ര, ഗോരേഗാവ്, വാഷി തുടങ്ങിയ പ്രദേശങ്ങളിലെ  ജംബോ കോവിഡ് കേന്ദ്രങ്ങളും കിടക്കളുടെ അഭാവത്തിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News