കേരളനിയമസഭയില്‍ അനിവാര്യമായിവേണ്ട ഒരു മുഖമാണ് കെ.എന്‍. ബാലഗോപാല്‍ ; പ്രചാരണഗാനം പുറത്തിറക്കി തോമസ് ഐസക്

കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറക്കി ധനമന്ത്രി തോമസ് ഐസക്. കേരളനിയമസഭയില്‍ അനിവാര്യമായിവേണ്ട ഒരു മുഖമാണ് സ.കെ.എന്‍. ബാലഗോപാല്‍ എന്നും പ്രചാരണഗാനം പ്രകാശനം ചെയ്തുകൊണ്ട് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നീരാവില്‍ പ്രകാശ് കലാകേന്ദ്രമാണ് പ്രചാരണഗാനം തയ്യാറാക്കിയിരിക്കുന്നത്. ചെങ്കൊടിയേന്തിയ സ്ത്രീകളെ ഉല്‍പ്പെടെ വീഡിയോയില്‍ കാണാം.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

കേരളനിയമസഭയില്‍ അനിവാര്യമായിവേണ്ട ഒരു മുഖമാണ് സ.കെ.എന്‍. ബാലഗോപാല്‍. കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നീരാവില്‍ പ്രകാശ് കലാകേന്ദ്രം ഒരു പ്രചാരണഗാനം തയ്യാറാക്കിയിട്ടുണ്ട്. ഈ ഗാനം ഏറെ സന്തോഷത്തോടെ ഞാന്‍ പ്രകാശനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News