ആര്‍എസ് എസ് ബിജെപി വോട്ട് ഞങ്ങള്‍ വാങ്ങും; കോണ്‍ഗ്രസ് നേതാക്കളുടെ കോ-ലി-ബി ഗൂഢാലോചന വെളിപ്പെടുത്തുന്ന വൈറല്‍ വീഡിയോ കാണാം…

ആര്‍എസ് എസ് ബിജെപി വോട്ടുകള്‍ തന്നാലും വാങ്ങുമോ എന്ന ചോദ്യത്തിന് ജബജബ എന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുന്ന പ്രതിപക്ഷ നേതാവ് രമ്ശ് ചെന്നിത്തല. ഞാന്‍ സ്ഥാനാര്‍ഥിയായി രണ്ട് ദിവസത്തിനുള്ളില്‍ എനിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്നെ വിളിച്ച ആളുകളില്‍ ബിജെപിക്കാരുമുണ്ട് എന്ന് വെളിപ്പെടുത്തുന്ന മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാവും സ്ഥാനാര്‍ഥിയുമായ കെ ബാബു…

ഇങ്ങനെ കോ-ലീ-ബി സഖ്യത്തിന്റെ ചരടുവലികളെ വെളിപ്പെടുത്തുന്ന കോണ്‍ഗ്രസിന്‍രെ മുതിര്‍ന്ന നേതാക്കളുടെ വാക്കുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.

പരിഹാസ രൂപേണ പുറത്തിറക്കിയ വീഡിയോയില്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും സുധാകരനുമടക്കമുണ്ട്. ഇനി സുധാകരന്‍ പറഞ്ഞത് നോക്കാം…

കോണ്‍്ഗ്രസ് വിട്ടൊരു ആലോചനയേ ഇല്ല എന്ന ചോദ്യത്തിന് ..കെ സുധാകരന്റെ മറുപടി ഇപ്പോഴില്ല.. എന്നായിരുന്നു.. അപ്പോള്‍ എന്നെങ്കിലും കോണ്‍ഗ്രസ് വിട്ടേക്കാമെന്ന സൂചനയും അതിനുള്ളിലുണ്ടെന്നാണല്ലോ സുധാകരന്റെ വാക്കുകളില്‍ തെളിയുന്നത്. എനിക്ക് ബിജെപിയോട് യോജിച്ചു പോകാന്‍ സാധിക്കുമെന്ന് തോന്നിയാല്‍ ഞാന്‍ പോകും..എന്ന സുധാകരന്റെ പരാമര്‍ശവും പരിഹാസ രൂപേണ വീഡിയോയില്‍ കാണാം.

ഒപ്പം, ഇടതുപക്ഷത്തിന്റെ ചങ്കുറപ്പിനെ തെളിയിക്കുന്ന എം സ്വരാജിന്റെ ഉറച്ച വാക്കുകളും വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആര്‍എസ്എസുമായി സഹകരിച്ചിട്ടേ കേരളത്തില്‍ ജയിക്കാന്‍ സാധിക്കു എങ്കില്‍ ഒരു സീറ്റുപോലും വേണ്ടാ എന്ന് പറയുന്ന കോടിയേരിയുടെ ഉറച്ച വാക്കുകളും വീഡിയോയില്‍ കാണാനാകും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here