എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ നിയമനങ്ങളെ പറ്റി തെറ്റിധാരണാജനകമായ വാര്‍ത്തയുമായി മനോരമ ദിനപത്രം

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിയമനങ്ങളെ പറ്റി തെറ്റിധാരണജനകമായ വാര്‍ത്തയുമായി മലയാള മനോരമ ദിനപത്രം. അഞ്ച് വര്‍ഷം കൊണ്ട് 95196 പിഎസ് സി നിയമനങ്ങളെ നടന്നിട്ടുളളു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവനക്കാര്‍ക്ക് ശബളം നല്‍കുന്ന സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയാണ് മനോരമ ഈ കണക്ക് തയ്യാറാക്കിയത്

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1.70 ലക്ഷം പി.എസ്.സി. നിയമനങ്ങൾ നടന്നിട്ടില്ല മലളായ മനോരമ ദിനപത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കേരള സർക്കാരിന്റെ സ്പാർൿ എന്ന ശമ്പളവിതരണ സോഫ്റ്റ്‌വെയറിലെ പുത്തൻ രെജിസ്റ്റ്രേഷനുകളുടെ എണ്ണം വെച്ചാണവർ ഇതു സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് 95196 പിഎസ് സി നിയമനങ്ങളെ നടന്നിട്ടുളളു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്, എന്നാല്‍ എന്നാൽ ഇതു തെറ്റായ ഒരു രീതിയാണ്. എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളം സ്പാർക്ക് ൿ വഴിയല്ല നല്‍കുന്നത്.

പി എസ് സി വ‍ഴി നിയമനം നല്‍കുന്ന കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ ശമ്പളം സ്പാർൿ മുഖേനയല്ല. അതുകൊണ്ടു തന്നെ, സ്പാർക്കിലെ പുത്തൻ രെജിസ്റ്റ്രേഷനുകളും, പി.എസ്.സി. നിയമനങ്ങളും തമ്മിൽ, ഒരു സർക്കാരിന്റെ കാലത്തും, ബന്ധം ഉണ്ടാകില്ല. സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത നല്‍കാനുളള വഗ്രതയില്‍ ഈ സത്യമാണ് മലയാള മനോരമ പത്രം മറച്ച് വെയ്ക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News