സർവേ റിപ്പോർട്ടുകൾ അഭിപ്രായങ്ങൾ മാത്രം; കൂടുതൽ കരുത്തോടെ പ്രവർത്തിക്കണം: മുഖ്യമന്ത്രി

മാധ്യമ വാർത്തകൾ അഭിപ്രായ സർവേകൾ മാത്രമാണെന്നും പ്രവർത്തകർ സർവേ റിപ്പോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി.
എൽഡിഎഫിന്റെ സ്വാധീനം കൂടുതൽ ജനവിഭാഗങ്ങളിലേക്ക് എത്തി, ചില വസ്തുതകൾ സർവേ റിപ്പോർട്ടുകൾ തുറന്നു പറയുന്നുണ്ട്, പല പ്രതിസന്ധികൾ നേരിട്ടും എങ്കിലും കേരളം വികസനകാര്യങ്ങളിൽ പിന്നോട്ടു പോയിട്ടില്ല. സർക്കാറിൻ്റെ ജനസമ്മതിയെ നേരിടാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല അതിനായി അവർ കള്ളക്കണക്കുകൾ ഉണ്ടാക്കുകയാണ് സർക്കാറിനെതിെ വ്യാജ ആരോപണങ്ങൾ ഉയർത്തിവിടുന്നു.

പിഎസ്സി വഴി റെക്കോർഡ് നിയമനങ്ങളാണ് ഇടതു സർക്കാർ നടത്തിയത് ഒരു ലക്ഷത്തി അറുപത്തായിരത്തി അഞ്ഞൂറ്റി എമ്പത്തിഏഴ് നിയമനങ്ങൾ സർക്കാർ നടത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വസ്തുയുമായി ഒരു ബന്ധവുമില്ല അതാണ് അവരുടെ ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുന്നതെന്നും ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുടങ്ങാൻ അവസരം നൽകിയത്കോൺഗ്രസ് ആണെന്നത് പരസ്യമായ കര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്ത് വോട്ടു കച്ചവടം നടത്തി എന്ന് തുറന്നു പറഞ്ഞു കഴിഞ്ഞുഇതിനായി കോൺഗ്രസ് നേതാക്കൾ പണവും വാങ്ങി വാേട്ട് കച്ചവടം ഉറപ്പിച്ച അന്വേഷണ റിപ്പോർട്ട് കോൺഗ്രസ് നേതാക്കൾ പൂഴ്ത്തിവെച്ചു എൻഡിഎ ക്ക്‌ മൂന്നിടത്ത് സ്ഥാനാർത്ഥികൾ ഇല്ല അവിശുദ്ധമായ അടിയൊഴുക്കുകൾ ക്കുള്ള നീക്കമാണ് ഇത്
പല കോൺഗ്രസ് നേതാക്കളും ബിജെപി സഹായത്തോടെ നിയമസഭയിൽ എത്താൻ ശ്രമിക്കുന്നു
അത്തരം നേതാക്കൾ തിരിച്ചും സഹായിക്കുന്നു.മാധ്യമങ്ങൾക്ക് പണം നൽകി വാർത്ത ഉണ്ടാക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അദ്ദേഹത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ വിഷയമാക്കാൻ ആയി ഉയർത്തി കൊണ്ടുവരുന്നത് മാത്രമാണ്,പറയുന്ന കാര്യത്തിൽ പോലും വീഴ്ചവരുത്തുന്നവർ അത് നടപ്പിലാക്കുമെന്ന് ജനം വിശ്വസിക്കുകയില്ല.ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ വേണ്ടതെല്ലാം ഇപ്പോൾ വ്യക്തമായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News