രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു . പ്രതിദിന കണക്ക് 5 മാസത്തിനിടെ ഉള്ള ഏറ്റവും ഉയർന്ന നിരക്കിൽ. 24 മണിക്കൂറിൽ 46,951 പേർക്ക് കൂടി വൈറസ് ബാധിച്ചു.

212 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 3,34,646 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 8,80,655 പരിശോധനകൾ ആണ് 24 മണിക്കൂറിൽ രാജ്യത്ത് നടന്നത്.

മഹാരാഷ്ട്ര ആണ് പ്രതിദിന കേസുകളിൽ ഒന്നാമത്. 30,535 പേർക്ക് കൂടി മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു. അതിനിടെ രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ എണ്ണം നാലര കോടി കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News