രക്തസാക്ഷികളെ അപമാനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

രക്തസാക്ഷികളെ അപമാനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍.

ബിജെപി പുന്നപ്ര വയലാർ സ്മാരകത്തിൽ നടത്തിയ അക്രമം ആസൂത്രിതമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇത്തരം സ്മാരകം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒരു സ്മാരകങ്ങളോ അടയാളങ്ങളോ ബിജെപിക്കില്ലെന്നും
ഇത്തരം അടയാളങ്ങൾ ഇവർക്ക് അസഹിഷ്ണുത ഉണ്ടാക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here