ഭൂമിയിൽ വീഴാൻ തയ്യാറെടുത്ത് ബഹിരാകാശ നിലയം പുറന്തള്ളിയ 2.9 ടൺ ഭാരമുള്ള ബാറ്ററി

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തേക്ക് അതായത് ഭൂമയിലേക്ക് ഏറ്റവും വലിയ വസ്തു എത്തുകയാണ്. കാലാവധി കഴിഞ്ഞ 2.9 ടണ്‍ ( ഏകദേശം 2630 കിലോഗ്രാം) ഭാരം വരുന്ന ബാറ്ററിയാണ് ഭൂമയിലേക്ക് എറിയപ്പെടുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന് ഊര്‍ജം നല്‍കുന്ന ബാറ്ററികളുടെ അപ്ഗ്രഡേഷന്‍ നാസ പൂര്‍ത്തിയാക്കിയിരുന്നു.

ബാറ്ററികള്‍ മാറ്റി പകരം 24 ലിഥിയം അയണ്‍ ബാറ്ററികളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ബാറ്ററികള്‍ ഉടനയൊന്നും ഭൂമിയില്‍ എത്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭൂമിക്ക് തൊട്ടടുത്തുള്ള അന്തരീക്ഷത്തില്‍ കറങ്ങിയതിനു ശേഷം അവ താഴേക്ക് പതിച്ച് എരിഞ്ഞ് ഇല്ലാതാകുകയാണ് ചെയ്യുന്നത്.

ഇതിന് പിന്നാലെയാണ് ബാറ്ററികള്‍ ഭൂമിയിലേക്ക് എറിയപ്പെടുന്ന വിവരവും പുറത്ത് വരുന്നത്. 2016ല്‍ ആരംഭിച്ച ബാറ്ററി മാറ്റുന്ന പ്രക്രിയ നാല് വര്‍ഷത്തോളമാണ് നീണ്ടത്. 2020ലായിരുന്നു അവസാന ഘട്ട ബാറ്ററികള്‍ ഐഎസ്എസിലെത്തിച്ചത്. കാലാവധി കഴിഞ്ഞ 48 നിക്കല്‍ ഹൈഡ്രജന്‍

ഈ ബാറ്ററികള്‍ ഭൂമിയിലേക്ക് ഇത്തരത്തില്‍ ഉപേക്ഷിയ്ക്കണമെന്നല്ലായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ജപ്പാന്റെ എച്ച്-II ട്രാന്‍സ്ഫര്‍ വെഹിക്കിള്‍ (എച്ച്ടിവി) വാഹനത്തില്‍ ഭൂമിയിലേക്ക് എത്തിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ 2018ലെ സോയൂസ് വിക്ഷേപണം പരാജയപ്പെട്ടതോടെ ഈ ഉദ്യമം നടക്കാതെ പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News