ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; സൈന്യം വധിച്ച ഭീകരരുടെ എണ്ണം നാലായി

ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരുടെ എണ്ണം നാലായി. ഇവരിൽ രണ്ട് പേർ ലഷ്‌കർ ഇ ത്വായ്ബ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

പുലർച്ചെ 2 മണിയോടെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം കണ്ടെത്തി. സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ട് ഭീകരരെ കൂടി കണ്ടെത്തി വധിച്ചത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സൈന്യം നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേന പരിശോധന നടത്തിയത്. പരിശോധന നടത്തുന്നതിനിടയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഘത്തിൽ കൂടുതൽ ഭീകരരുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. മേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News