3 മണ്ഡലങ്ങളിൽ ബിജെപി- യുഡിഎഫ് വോട്ട് കച്ചവടം നടന്നിരിക്കുന്നു: എം എ ബേബി

3 മണ്ഡലങ്ങളിൽ ബിജെപി – യുഡിഎഫ് വോട്ട് കച്ചവടം നടന്നിരിക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

ബോധപൂർവ്വമാണ് നാമനിർദ്ദേശ പത്രികയിൽ പിഴവ് വരുത്തിയതെന്നും കോടതിയിൽ പോയത് നാടകത്തിന്‍റെ ഭാഗമാണെന്നും വഞ്ചനാപരമായ രാഷ്ട്രീയം നടപ്പാക്കാൻ ഇരുകൂട്ടരും ശ്രമിക്കുകയാണെന്നും എം എ ബേബി പറഞ്ഞു.

കോ ലീ ബി സഖ്യത്തിനെതിരെ 1991 ലെ രാഷ്ട്രീയ പ്രബുദ്ധത കേരളീയർ ആവർത്തിക്കുമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

അയപ്പ ഭക്തർക്ക് നിലവിൽ യാതൊരു കുറവുമില്ല, സ്വസ്ഥതക്കുറവ് ചെന്നിത്തലയ്ക്കും യു ഡി എഫിനുമാണെന്നും പ്രതിപക്ഷം പരാജയ ഭീതിയിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News