എല്‍ഡിഎഫിനെ വഞ്ചിച്ച മാണി സി കാപ്പന്‍ ഒറ്റപ്പെട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എൽഡിഎഫിനെയുംസ്വന്തം പാർട്ടിയേയും വഞ്ചിച്ച ഒരാൾ പാലായിൽ മത്സരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അവസരവാദികൾക്ക് ജനങ്ങൾ അർഹമായ ശിക്ഷ കൊടുത്തിട്ടുണ്ട്. അവസര വാദികൾ ഒറ്റപ്പെട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് യുഡിഎഫ് വിട്ടവർ എല്ലാം ഒരേ സ്വരത്തിൽ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണി സി കാപ്പൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് വ്യക്തിപരമായ മേന്മ കൊണ്ടല്ലെന്നും ഇടതുപക്ഷത്തിൻ്റെ കൂട്ടായ വിജയമായിരുന്നു അതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അത് സ്വന്തം മേന്മയായി ചിലർ മേനി പറയുന്നുവെന്നും വഞ്ചകരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പാലായില്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.