കൂട്ടത്തിലൊരാളായി 
വി എൻ വാസവൻ

ആവേശംനിറഞ്ഞ കുടുംബസംഗമങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനെ കുടുംബാംഗത്തെ പോലെ സ്വീകരിച്ച് ജനം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ സൗഹൃദസദസ്സുകളിലും കുടുംബ യോഗങ്ങളിലുമായിരുന്നു വി എൻ വാസവന്റെ പ്രചാരണം.

അവധി ദിവസമായിരുന്നതിനാൽ കൂടുതൽ വീടുകളിലെത്തി ആളുകളെ നേരിൽകണ്ടു. ഇതിനിടെ ചില ആരാധനാലയങ്ങളിലും സംഘടനകളുടെ സൗഹൃദസംഗമങ്ങളിലും പങ്കെടുത്തു. രാവിലെ ഒമ്പതിന് വില്ലൂന്നിയിൽനിന്നാണ് പ്രചരണത്തിന് തുടക്കമായത്. വില്ലൂന്നിയിലെ വിവിധ മേഖലകളിലും ആരാധനാലയങ്ങളിലും പര്യടനം നടത്തി. തുടർന്ന്‌ കുമരകത്ത്‌ ‌ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു.

പനമ്പാലത്ത് കുടുബയോഗങ്ങളിൽ പങ്കെടുത്തു. വീടുകൾ സന്ദർശിച്ചശേഷം നീണ്ടൂർക്ക്. അവിടെ വൈദ്യുതി ബോർഡ് ജീവനക്കാരുടെ കുടുംബ സംഗമം. പിന്നീട്‌ തിരുവാർപ്പിൽ പഞ്ചായത്ത്‌ പട്ടികജാതി തൊഴിൽ പരിശീലന കേന്ദ്രം, ചെങ്ങളം കച്ചേരികോളനി, കൊല്ലാല, പരിത്തിയകം, കടത്തുകടവ്, പാലത്ര, മൂന്നുമൂല, ചെങ്ങളം നോർത്ത് എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചാണ് ഞായറാഴ്ചത്തെ പര്യടനം അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News