എം കെ രാഘവനോട് മാപ്പ് പറയാതെ സുല്‍ഫികര്‍ മയൂരിയെ മണ്ഡലത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എം കെ രാഘവനോട് മാപ്പ് പറയാതെ സുല്‍ഫികര്‍ മയൂരിയെ എലത്തൂര്‍ മണ്ഡലത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തെറ്റായ പ്രയോഗമാണ് സുല്‍ഫിക്കര്‍ നടത്തിയത് എന്നും മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

എലത്തൂരിലെ എന്‍സികെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് എംഎം ഹസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍സികെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളുകയായിരുന്നു.

എലത്തൂരില്‍ എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരി തന്നെ മത്സരിക്കും. എൻ.സി കെതന്നെ മത്സരിക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ പത്രിക പിൻവലിക്കണമെന്നും ഹസൻ പറഞ്ഞു. പ്രവർത്തകരുടെ വികാരം മാനിച്ചായിരിക്കും വരും തെരഞ്ഞെടുപ്പിൽ നിലപാടെന്നും ഹസൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News