ചെങ്കടലായ് മലനാട്

തെരഞ്ഞെടുപ്പ് ആവേശം മീനച്ചൂടിലും കൊടുമുടിയോളം എത്തിച്ച് ജനനായകന്റെ പര്യടനം. എൽഡിഎഫ് പ്രവർത്തകർക്കും ജനങ്ങൾക്കാകെയും ഊർജം പകർന്നാണ്‌ നവകേരളത്തിന്റെ വികസനശിൽപി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച ജില്ലയിൽ നാല്‌ കേന്ദ്രങ്ങളിൽ എത്തിയത്.

ജില്ലയിലെ ജനങ്ങളുടെയും തൊഴിലാളികളുടെയും ജീവൽപ്രശ്നങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച പിണറായി ഇടുക്കിയുടെ മനസ്സ്‌ തൊട്ടറിഞ്ഞു. ഇടുക്കിക്കാരനെ പോലെ നാടിന്റെ നൊമ്പരങ്ങൾ ഒന്നൊന്നായി നിരത്തുകയായിരുന്നു.

മലനാടിന്റെ മനസ്സിൽ ഇടംനേടിയുള്ള വാക്കുകൾ തടിച്ചുകൂടിയ അബാലവൃദ്ധവും ആരവത്തോടെയാണ് എതിരേറ്റത്. പട്ടയപ്രശ്നം, തോട്ടം മേഖലയിലെ വിഷയങ്ങൾ, കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച, തൊഴിലില്ലായ്‌മ എന്നിവയെല്ലാം അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു. മന്ത്രി എം എം മണി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ, മുൻ എംപി ജോയ്‌സ്‌ ജോർജ്‌ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News