തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. രാത്രി 11 മണി മതല്‍ രാവിലെ അഞ്ചു മണി വരെ ഇനി ട്രെയിനില്‍ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യാന്‍ സാധിക്കില്ല. നേരത്തെ നിരവധി തവണ ഈ കാര്യം കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും പല തീവണ്ടികളിലും ഇത് പാലിക്കാറില്ല

തീ പിടുത്ത സാധ്യതയുള്ളതിനാലാണ് തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രിയിൽ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ചാർജ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാല്‍ എസിമെക്കാനിക്ക് ഉൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് നടപടിയുണ്ടാകും എന്ന് ദക്ഷിണ റയിൽവേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വീഴ്ചവരുത്തുന്ന ഉദ്ദേഗസ്ഥരെ കണ്ടെത്താന്‍ മിന്നൽ പരിശോധനകൾ നടത്താന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ജീവനക്കാർക്ക് ഇത് സംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News