ഒട്ടേറെ സ്ത്രീ പക്ഷ പദ്ധതികള്‍ മുന്നോട്ടുവെച്ചാണ് ഇടതുപക്ഷം തെരെഞ്ഞെടുപ്പിനെ നേരിടുന്നത്: സുഭാഷ് നാരായണന്‍

മാനിഫെസ്റ്റോയിൽ വീട്ടമ്മമാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ഒട്ടേറെ സ്ത്രീ പക്ഷ പദ്ധതികൾ മുന്നോട്ട് വച്ചാണ് ഇടതുപക്ഷം ഈ തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സുഭാഷ് നാരായണന്‍.

ഇടതുപക്ഷത്തെ ഈ തെരെഞ്ഞെടുപ്പിനെ മറ്റു തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് പ്രചരണ രംഗത്തുള്ള സ്ത്രീ ജനങ്ങളുടെ അഭൂതപൂർവ്വമുള്ള പങ്കാളിത്തമാണെന്നും അദ്ദേഹം പറയുന്നു.

കൃത്യമായി കാര്യങ്ങൾ വിലയിരുത്തുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീജനങ്ങൾ,ഈ വരുന്ന തെരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നതിൽ അവരുടെ പങ്ക് ചെറുതായിരിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു

ഇടതുപക്ഷത്തെ ഈ തെരെഞ്ഞെടുപ്പിനെ മറ്റു തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് പ്രചരണ രംഗത്തുള്ള സ്ത്രീ ജനങ്ങളുടെ അഭൂതപൂർവ്വമുള്ള പങ്കാളിത്തം ആണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീജനങ്ങളുടെ പിന്തുണയുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയൻ ആന്നെന്നു ഏതൊക്കെയോ സർവ്വേ കണ്ടിരുന്നു.

കോവിഡുകാല പത്രസമ്മേളനം അതിൽ വലിയ ഒരു ഘടകമാണ് എന്നത് വസ്തുതയാണ്, നേരിട്ട് അറിയാവുന്ന പലരെയും അറിയാം. കമ്യൂണിറ്റി കിച്ചൻ മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വരെ ഇക്കാലയളവിൽ പല കുടുംബങ്ങളുടെയും അടുപ്പ് പുകഞ്ഞതിൽ ഇവിടുത്തെ സർക്കാരിന് ചെറുതല്ലാത്ത പങ്കുണ്ട്.

മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചത് ഡിവൈഎഫ്ഐപോലുള്ള സംഘടനയാണെന്ന് പ്രതിപക്ഷ നിരയിലെ പ്രമുഖനേതാവ് പറയുന്നത് കേട്ട് ആരും അത്ഭുതപ്പെടില്ല, എന്തെന്നാൽ ജനങ്ങൾ അത്‌ അനുഭവിച്ചറിഞ്ഞതാണ്.

മാനിഫെസ്റ്റോയിൽ വീട്ടമ്മമാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ഒട്ടേറെ സ്ത്രീ പക്ഷ പദ്ധതികൾ മുന്നോട്ട് വച്ചാണ് ഇടതുപക്ഷം ഈ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്.

കൃത്യമായി കാര്യങ്ങൾ വിലയിരുത്തുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീജനങ്ങൾ,ഈ വരുന്ന തെരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നതിൽ അവരുടെ പങ്ക് ചെറുതായിരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News