സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ ദിവസം 33,800 രൂപയായിരുന്ന പവന്റെ വിലയാണ് 33,640 രൂപയായി കുറഞ്ഞത്.

ആഗോളവിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,739.78 ഡോളറായി കുറഞ്ഞു. യു.എസിലെ ട്രഷറി ആദായംകൂടിയതും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തെ ബാധിച്ചു.

യു.എസിലെ ബോണ്ട് ആദായം ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതിനാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം മാറ്റിയത് സ്വര്‍ണത്തെ ബാധിച്ചു.

കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 44,981 നിലവാരത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel